രാമന്തളിപാലക്കോട് അഴിമുഖം മണല്‍ത്തിട്ട മൂടി അപകടാവസ്ഥയിൽ
പയ്യന്നൂര്‍: രാമന്തളിപാലക്കോട് അഴിമുഖം മണല്‍ത്തിട്ടയിൽ മൂടി വഴി അടഞ്ഞതോടെ ഉപജീവന മാർഗ്ഗം മുടങ്ങി മത്സ്യത്തൊഴിലാളികള്‍. കടലിലേക്കുള്ള വഴിയടഞ്ഞതോടെ ചെറുതോണിയിൽ മത്സ്യബന്ധനം നടത്തുന്ന അഞ്ഞൂറോളം തൊഴിലാളികളാണ് വഴിയാധാരമായത്.പ്രദേശത്ത് ആയിരത്തിഅഞ്ഞൂറോളം മത്സ്യത്തൊഴിലാളിക ളാണ് നിലവിലുള്ളത്.സർക്കാറിൻ്റെ ട്രോളിംഗ് നിരോധനം വന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളായ കൂടുതല്‍ പേരും സ്വദേശത്തേക്ക് തിരിച്ചുപോയി. അവശേഷിക്കുന്നവരും പ്രദേശവാസികളുമുള്‍പ്പെടെ അഞ്ഞൂറോളം പേരാണ് ഇപ്പോള്‍ ചെറുവള്ളങ്ങളില്‍ കടലില്‍ പോയി ഉപജീവനത്തിന് വഴിതേടുന്നത്. മൺതിട്ട രൂപപ്പെട്ടതോടെ ഭീഷണിയിൽഇപ്പോള്‍ കടലില്‍ പോകാന്‍ സാധിക്കാതെ കുഴങ്ങുകയാണ്. അഴിമുഖത്ത് രൂപപ്പെട്ട മണല്‍ത്തിട്ടകാരണം അഴിമുഖം അടച്ച നിലയിലാണ്. പുഴയില്‍നിന്നും വെള്ളമൊഴുകിപോകാനുള്ള വഴിമാത്രമാണ്ശേഷിക്കുന്നത്. പടിഞ്ഞാറ് ഭാഗത്ത് മണല്‍ത്തിട്ടയും കിഴക്കുള്ള ചൂട്ടാട് ഭാഗത്ത് പുലിമുട്ട് നിര്‍മ്മാണത്തിനിറക്കിയ കരിങ്കല്ലുകളുമുള്ളതിനാല്‍ കാറ്റിനേയും തിരമാലകളേയും അതിജീവിച്ച് ഇടുങ്ങിയ ഈ വഴിക്കു കൂടി വള്ളങ്ങള്‍ക്ക് കടലിലേക്കിറങ്ങുവാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
പാലക്കോട്, ചൂട്ടാട് പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്ക് മൂന്നുദിവസമായി ജോലിക്ക് പോകാനാവുന്നില്ലെന്ന് പാലക്കോട്ടെ മത്സ്യത്തൊഴിലാളികൾ പറയുന്നു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 26.60കോടി രൂപ ചെലവ് കണക്കാക്കിയ പുലിമുട്ട് നിര്‍മ്മാണം അശാസ്ത്രീയമായ രീതിയിലായതാണ് മണല്‍ത്തിട്ടയുണ്ടാവാന്‍ കാരണമെന്നും അടിയന്തിരമായും മണല്‍ത്തിട്ട നീക്കം ചെയ്ത് ജീവഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് മത്സ്യ തൊഴിലാളികൾ ആവശ്യപ്പെടുന്നു.
