കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി
കൂത്തുപറമ്പ് (കണ്ണൂർ): ജില്ലയിലെ കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തൽ. ഓയിൽ മില്ലിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് 6 സ്റ്റീൽ ബോംബുകൾ കൂത്തുപറമ്പ് പോലീസ് കണ്ടെത്തിയത്.
രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.
ഇത് പോലുള്ള അനധികൃത ആയുധ സാന്നിധ്യങ്ങൾ കൂത്തുപറമ്പ് മേഖലയിൽ വീണ്ടും ആവർത്തിക്കുന്നതോടെ പോലീസ് കൂടുതൽ ശക്തമായ നിരീക്ഷണവും റെയ്ഡുകളും ആരംഭിച്ചിരിക്കുകയാണ്.
ബോംബുകൾക്ക് പിന്നിൽ ആരാണ് എന്നതിലും, അവയുടെ ഉദ്ദേശ്യവും ഉപയോഗ പദ്ധതികളും സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
