ബേങ്കിൻ്റെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് കവർച്ചാശ്രമം
ചന്തേര: ബേങ്കിൻ്റെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് കുത്തിതുറന്ന് കവർച്ചാശ്രമം. ചെറുവത്തൂർ ടൗണിൽ പ്രവർത്തിക്കുന്ന ഇസാഫ് ബേങ്കിൻ്റെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് കവർച്ചാശ്രമം നടത്തി.അകത്ത് സൂക്ഷിച്ച സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ് പണമോ മറ്റ് രേഖകളോ നഷ്ടപ്പെട്ടിട്ടില്ല. നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിൻ്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.ബ്രാഞ്ച് മാനേജർ ചിറ്റാരിക്കൽ സ്വദേശി ബിപിൻ സെബാസ്റ്റ്യൻ്റെ പരാതിയിൽ കേസെടുത്ത ചന്തേര പോലീസ് അന്വേഷണം തുടങ്ങി.
