വളപട്ടണം പുഴയിൽ ചാടിയ ബേക്കൽ സ്വദേശിയെ കണ്ടെത്താനായില്ല; മറ്റൊരു യുവാവിന്റെ മൃതദേഹം കണ്ടെത്തി

വളപട്ടണം: ബേക്കലിൽ നിന്നുള്ള യുവതിയോടൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവായ നിർമ്മാണ തൊഴിലാളിയെ ഇപ്പോഴും കണ്ടെത്താനായില്ല. ഇന്നലെ മുതൽ വ്യാപകമായ തിരച്ചിൽ തുടരുന്ന സാഹചര്യത്തിൽ, തിരച്ചിൽ സംഘത്തിന് മറ്റൊരു യുവാവിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.
അഴീക്കോട് കപ്പക്കടവിലെ ചേലോറ കണ്ടിക്കൽ വീട്ടിൽ ഹരീഷിൻ്റെ (45) മൃതദേഹമാണ് കണ്ടുകിട്ടിയത്. ഇന്ന് രാവിലെയാണ് മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് മൃതദേഹം ജില്ലാ ആശുപ്രതിയിലേക്ക് മാറ്റി. ബേക്കലിൽ നിന്നും യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടി കാണാതായ പെരിയാട്ടടുക്കത്തെ രാജു (39) വിനെഇനിയും കണ്ടെത്താനായില്ല. ഇയാളെ കാണാനില്ലെന്ന ബന്ധുവിൻ്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. അതേസമയം ഇന്നലെ ഉച്ചയോടെ ബേക്കൽ പോലീസ് കോടതിയിൽ ഹാജരാക്കിയ യുവതി ബന്ധുക്കൾക്കൊപ്പം പോകുകയും ഭർത്താവും മക്കളും ഇവരെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.. ഞായറാഴ്ചയാണ് യുവതിയെയും ആൺ സുഹൃത്തിനെയും കാണാതായത്. ഇരുവരും വളപട്ടണം പുഴയുടെ പാലത്തിൽ നിന്നും ചാടുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.