കാപ്പ ചുമത്തി ജയിലിലടച്ചു

കണ്ണൂർ: കണ്ണൂർ നഗരത്തിലെ നിരവധി കഞ്ചാവ് – മയക്ക് മരുന്ന് കേസുകളിൽ ഉൾപ്പെടെ പ്രതിയായ യുവാവിനെ കാപ്പ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലടച്ചു. താവക്കര പുതിയ ബസ് സ്റ്റാന്റിനടുത്ത ഫാത്തിമാസിൽ നിഹാദ് മുഹമ്മദിനെ (35)യാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദ്ദേശപ്രകാരം എസ് ഐ മാരായ ദീപ്തി, അനുരൂപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലടച്ചത്.
നഗരത്തിലെ ലോഡ്ജിൽ നിന്നും മയക്ക്മരുന്ന് പിടികൂടിയത് ഉൾപ്പെടെ കണ്ണൂർ ടൗൺ, മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പത്തോളം കേസുകളിൽ പ്രതിയാണ് നിഹാദ് മുഹമ്മദെന്ന് പോലീസ് പറഞ്ഞു.