ഭർത്യമതി ആൺ സുഹൃത്തിനൊപ്പം വളപട്ടണം പുഴയിൽ ചാടി; യുവതിയെകണ്ടെത്തി , ആൺ സുഹൃത്തിനായി തിരച്ചിൽ

വളപട്ടണം: ആൺ സുഹൃത്തിനൊപ്പം പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി രക്ഷപ്പെട്ടു. ആൺ സുഹൃത്തിനായി പുഴയിൽ തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്ന് രാവിലെയാണ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയെ വളപട്ടണം പുഴയുടെ ഓരത്ത് നാട്ടുകാർ കണ്ടത്.തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബേക്കൽ പോലീസിൽ യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് കേസെടുത്ത് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്. യുവതി ആൺസുഹൃത്തിനൊപ്പം ദേശീയ പാതയിൽ വളപട്ടണം പാലത്തിനു മുകളിൽ നിന്നു താഴേക്ക് ചാടിയത്. യുവതി നീന്തി കരകയറിയെങ്കിലും ആൺസുഹൃത്തിനെ ഇനിയും കണ്ടെത്താനായില്ല. പോലീസും ഫയർഫോഴ്സും തിരച്ചിൽ ഊർജ്ജിതമാക്കി. വിവരമറിഞ്ഞ് വളപട്ടണത്തെത്തിയ ബേക്കൽ പോലീസ് യുവതിയുമായി തിരിച്ചുപോയി ഇന്ന് കോടതിയിൽ ഹാജരാക്കും.