LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

വീട്ടിൽ അതിക്രമിച്ച് കയറി അക്രമം യുവാവ് അറസ്റ്റിൽ

img_0299-1.jpg
Spread the love

എടക്കാട്. ഭാര്യയുമായുള്ള ദാമ്പത്യ പ്രശ്നത്തിൻ്റെ പേരിൽ വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തുകയും ഭാര്യയുടെ മാതാപിതാക്കളെയും ബന്ധുവിനെയും മർദ്ദിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കാടാച്ചിറ സ്വദേശി ഷമൽ (40) നെയാണ് എടക്കാട് പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു. ചാല സ്വദേശിനിയായ 50 കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് കേസെടുത്തത്. 27 ന് രാത്രി 7 മണിയോടെയാണ് സംഭവം. പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി മാരകായുധവുമായി വീട്ടുകാരെ ചീത്ത വിളിച്ച് വീട്ടിലുള്ളവരെ മർദ്ദിക്കുകയും പരാതിക്കാരിധരിച്ച മാക്സി വലിച്ചു കീറി മാറിൽ പിടിച്ച് തള്ളി മാനഹാനി ഉണ്ടാക്കുകയും ഇരുമ്പ് ജാക്കി ഉപയോഗിച്ച് വീടിൻ്റെ ഗ്രില്ലിൻ്റെ പൂട്ട് അടിച്ച് തകർത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് എല്ലാവരെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി വീടിൻ്റെ ഡോറുകളും ജനൽ ഗ്ലാസുകളും ഫോണും മറ്റും അടിച്ച് തകർത്ത് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!