വയോധികയെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെകേസ്

പെരിങ്ങോം: മകനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്ത വയോധികയെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം വെച്ച് ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്.പെരിങ്ങോം മടക്കാംപൊയിലിലെ കാനത്തും കാട്ടിൽ ഹൗസിൽ അന്നമ്മ ജോസഫിൻ്റെ (79)പരാതിയിലാണ് മടക്കാംപൊയിലിലെ അനീഷിനെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്.ഈ മാസം 22 ന് രാവിലെ 9.30 മണിയോടെ മടക്കാംപൊയിൽ ബസ് സ്റ്റോപ്പിന് സമീപം വെച്ചായിരുന്നു സംഭവം. മകനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്ത വിരോധത്തിൽ പരാതിക്കാരിയെ തടഞ്ഞു നിർത്തി അശ്ശീല ഭാഷയിൽ ചീത്ത വിളിക്കുകയും ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.