പിലാത്തറ റോട്ടറി ക്ലബ് കുടുംബ സംഗമവും ഭാരവാഹികളുടെ സ്ഥാനാരോഹണവും

പിലാത്തറ :പിലാത്തറ റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും മുൻ ഡിസ്ടിക്ട്
ഗവർണർ ഡോ.രാജേഷ് സുബാഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സി രവീന്ദ്രനാഥൻ, നരേന്ദ്ര ഷേണായി , കെ അരവിന്ദാക്ഷൻ, പ്രൊ. കെ. രവീന്ദ്രൻ, സുനിൽ കൊട്ടാരത്തിൽ, പി. വി സുരേന്ദ്രനാഥ്, എം ബാലകൃഷ്ണൻ, കെ പി മുരളീധരൻ, ജയ ഹരിദാസ്, കെ ധന്യ, പവനാനന്ദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി
സി.രവീന്ദ്രനാഥൻ (പ്രസി),
എം.ബാലകൃഷ്ണൻ (സെക്ര) , ഇ.എൻ.ഗിരീഷ് കുമാർ ( ഖജാ)
എന്നിവർ സ്ഥാനമേററു.
പരിയാരം ഗവ.ആയുവേദ കോളജിന് ഇലക്ട്രിക് വാട്ടർ ഹീറ്റർ, കോരൻ പീടിക
യുവജന വായനശാലക്ക് പെഡസ്റ്റൽ ഫാൻ, പിലാത്തറ അങ്കണവാടിക്ക് വാട്ടർ ടാങ്ക് , വിദ്യാർത്ഥിനിക്ക് സാമ്പത്തിക സഹായം, വീൽ ചെയർ എന്നിവ നൽകി.