പയ്യന്നൂർ മിഡ്ടൗൺ റോട്ടറി ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടന്നു.

പയ്യന്നൂർ : മിഡ്ടൗൺ മെഡോസിൽ നടന്ന ചടങ്ങിൽ റോട്ടറി മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ: ജോൺ ഡാനിയൽ മുഖ്യാതിഥിയായി. പ്രസിഡണ്ട് സി എം സത്യജിത്ത് അദ്ധ്യക്ഷത വഹിച്ചു.
പുതിയ പ്രസിഡണ്ടായി അശോകൻ വേങ്ങയിലും സെക്രട്ടറിയായി ഡോ: പ്രവീൺ ഗോപിനാഥും ട്രഷററായി സജു തെക്കോടനും ചുമതലയേറ്റു. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ വി വി പ്രമോദ് നായനാർ , സോണൽ കോർഡിനേറ്റർ, നരേന്ദ്ര ഷേണായി , ്് അസിസ്റ്റൻ്റ് ഗവർണർ കെ അരവിന്ദാക്ഷൻ, ജി ജി ആർ ഡോ: ഗൗതം ഗോപിനാഥ് , പ്രോഗ്രാം ചെയർ കെ സുരേന്ദ്രൻ. ഉപേന്ദ്ര ഷേണായി , ഡോ: കെ പത്മനാഭൻ, ഡോ:അനിൽ മേലത്ത്, ഡോ: പ്രശാന്ത് , ഡോ: പ്രവീൺ ഗോപിനാഥ് , പ്രവീൺ മേച്ചേരിഎന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ പദ്ധതികളുടെ ഉൽഘാടനവും ബുള്ളറ്റിൻ പ്രകാശനവും നടന്നു. കണ്ണൂർ- കാസർഗോഡ് ജില്ലകളിലെ 25 ക്ലബ്ബുകളിൽ നിന്നായി 300 ൽ അധികം പ്രതിനിധികൾ പങ്കെടുത്തു.