പോക്സോ കേസിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് മൂന്ന് വര്‍ഷം തടവും അരലക്ഷം പിഴയും

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ബസ് കണ്ടക്ടർക്ക് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ.
ആലക്കോട് വെള്ളാട് സ്വദേശി പി.ആര്‍.ഷിജു(36) വിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍.രാജേഷ് ശിക്ഷിച്ചത് .
2023 നവംബര്‍ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ടക്ടർ ജോലിക്കിടെ പ്രതി
ബസിലെ യാത്രക്കാരിയായ 15 കാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
തളിപ്പറമ്പ് എസ്.ഐ. കെ. ദിനേശനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്.ഐ ടി.ഗോവിന്ദനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.