July 9, 2025

മോഷണ കേസിൽ പ്രതി അറസ്റ്റിൽ

5724a273-b384-40ea-800a-062f13131f88-1.jpg

രാജപുരം:റബ്ബര്‍ തോട്ടത്തിൽ നിന്നും ഉറയൊഴിക്കാന്‍ ഉപയോഗിക്കുന്ന അലുമിനിയം ഡിഷുകളും ബക്കറ്റുകളും മോഷ്ടിച്ച പ്രതി അറസ്റ്റില്‍. പയ്യന്നൂർ
പെരിങ്ങോം കൊരങ്ങാട് വേട്ടൂർ കുന്ന് സ്വദേശിയും കള്ളാര്‍ അരിങ്കല്ല്അയറോട് വാടക ക്വാർട്ടേർസിൽ താമസിക്കുന്ന കെ പി ജയപ്രകാശിനെ(48) യാണ് രാജപുരം ഇൻസ്പെക്ടർ പി. രാജേഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ.ബിജുവും സംഘവും അറസ്റ്റു ചെയ്തത്. ഈ മാസം 16നും 23 നു മിടയിലാണ് കള്ളാർ
അരിങ്കല്ലിലെ വെങ്ങാരയിൽ ഹൗസിൽ ജോസിന്റെ റബ്ബര്‍തോട്ടത്തിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന 120 ഡിഷുകള്‍, 10 ബക്കറ്റ് എന്നിവ മോഷ്ടിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നേരത്തെയും പ്രദേശത്ത് ഇത്തരത്തിൽ മോഷണങ്ങൾ നടന്നിരുന്നുവെങ്കിലും ആരും പോലീസിൽ പരാതിനൽകിയിരുന്നില്ല. അറസ്റ്റു ചെയ്ത്
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger