ഓൺ ലൈൻ ട്രേഡിംഗ് സൈബർ തട്ടിപ്പ് പ്രതിയെക്രൈംബ്രാഞ്ച് പിടികൂടി

പയ്യന്നൂർ.ഓൺലൈൻ ട്രേഡിംഗിൻ്റെ മറവിൽ ഏഴിലോട് സ്വദേശിയായ ഇൻകം ടാക്സ് ഓഫീസറുടെ ഒരു കോടി 76,000 രൂപ തട്ടിയെടുത്ത കേസിൽ സൈബർ തട്ടിപ്പു സംഘത്തിലെ യുവാവിനെ ക്രൈംബ്രാഞ്ച് സംഘംഅറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂർ ചെറുമ്പ സ്വദേശി കെ.കെ.മുഹമ്മദ് സെയ്ദ് (21) നെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി .കീർത്തി ബാബുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ.മനോജ് കാനായി, എ.എസ്.ഐ.സതീശൻ, ഡ്രൈവർ സൂരജ് എന്നിവരടങ്ങിയ സംഘം മാവൂരിൽ വെച്ച് പിടികൂടിയത്.മറ്റുള്ളവരുടെ ബേങ്ക് അക്കൗണ്ടുകൾ വാടകക്കെടുത്താണ് പ്രതി സൈബർതട്ടിപ്പു നടത്തിയത്. ഓൺലൈൻ ട്രേഡിംഗിൽ വൻ ലാഭവിഹിതം കിട്ടുമെന്ന് വിശ്വസിപ്പിച്ച സംഘത്തിൻ്റെ കെണിയിൽ വീണ ഏഴിലോട് സ്വദേശിയായ 56 കാര ൻ്റെ പണമാണ് തട്ടിയെടുത്തത്.2024 മെയ് 29 മുതൽ ജൂലായ് ഒന്നുവരെയുള്ള കാലയളവിലാണ് പ്രതികൾതട്ടിപ്പ് നടത്തിയത്. മുംബെ കേ ന്ദ്രീകരിച്ചും രാജസ്ഥാൻ കേന്ദ്രീകരിച്ചുമായിരുന്നു തട്ടിപ്പ് സംഘം പ്രവർത്തിച്ചത്. കേരളത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശിയായ വസ്ത്രവ്യാപാരി സൽമാൻ ആയിരുന്നു തട്ടിപ്പിലൂടെ ലഭ്യമായ പണം സ്വരൂപിച്ചത്. ഇട നിലക്കാർക്ക് കമ്മീഷൻ നൽകിയായിരുന്നു ഇടപാട് . പിടിയിലായ പ്രതി ബേങ്ക് അക്കൗണ്ടുകൾ വാടകക്കെടുത്ത് നൽകി ഒമ്പത് ലക്ഷം രൂപയോളം കൈപ്പറ്റികൊടുവള്ളി സ്വദേശിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.