മയക്കുമരുന്ന് വില്പന മുഖ്യപ്രതി അറസ്റ്റിൽ

ചന്തേര: യുവാക്കൾക്ക്മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണൂർ സ്വദേശിയെ പോലീസ് പിടികൂടി.
അഞ്ചരക്കണ്ടി മാമ്പ മുഴപ്പാല സ്വദേശി സഫിയ മന്‍സിലില്‍ എന്‍.ഫവാസിനെ (24)യാണ് ചന്തേര സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രശാന്ത്അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇക്കഴിഞ്ഞ മെയ് മാസം
എട്ടിന് തൃക്കരിപ്പൂർ പൂച്ചോലിൽ വെച്ച് പയ്യന്നൂർ കാറമേൽ സ്വദേശികളായ ദാറുൽ ഫാനയിൽ ജാബിർ(34), ടി. മുഷാഫിഖ് (30) എന്നിവരെയാണ് എം ഡി എം എയുമായി പോലീസ് പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യപ്രതിയെ കുറിച്ച് വിവരം ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് ഫവാസിനായി തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.