കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി ഡ്രൈവർ പിടിയിൽ, ക്ലീനർ രക്ഷപ്പെട്ടു

വളപട്ടണം : ദേശീയപാതയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി പോലീസ് പിടികൂടി ഡ്രൈവർ അറസ്റ്റിൽ. ചേർത്തല പള്ളിപ്പുറം കെ.ആർ.പുരത്തെ എ. അംബേദ്കറിനെ (41) യാണ് എസ്.ഐ. ടി എം . വിപിനും സംഘവും പിടികൂടിയത്. ഇന്ന് പുലർച്ചെ 3.10 മണിയോടെകീച്ചേരിയിൽ വെച്ചാണ് കക്കൂസ് മാലിന്യം തള്ളാനെത്തിയ കെ.എൽ. 13. എക്സ്. 8077 നമ്പർ ടാങ്കർ ലോറി പിടികൂടിയത്. പോലീസിനെ കണ്ട് ക്ലീനർ ഓടിരക്ഷപ്പെട്ടു ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.