54കാരിയെ പീഡിപ്പിച്ച് സ്വർണ്ണവും പണവും കാറും കവർന്ന കേസിൽ പ്രതി പോലീസ് പിടിയിൽ

കണ്ണപുരം :കണ്ണൂർ, കാസർക്കോട് ജില്ലകളിൽ പലവിധ തട്ടിപ്പുകളിലൂടെ കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും നിരവധി സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയും ചെയ്ത എടക്കാട് സ്വദേശിയെ ബലാൽസംഘ കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്തു .
എടക്കാട് കടമ്പൂർ മമ്മാക്കുന്ന് വാഴയിൽ ഹൗസിൽ വി ഫലിൽ (51) ആണ് പിടിയിലായത്. ഫലീൽ ഇപ്പോൾ ചപ്പാരപ്പടവ് എളമ്പേരത്താണ് താമസിക്കുന്നത്.
കണ്ണൂർ ടൗണിൽ വെച്ച് പരിചയപ്പെട്ട മധ്യവയസ്ക്കയെ വിവാഹ വാഗ്ദാനം ചെയ്ത് ബലാൽസംഗം ചെയ്യുകയും 23 പവൻ്റെ സ്വർണ്ണാഭരണങ്ങളും 5 ലക്ഷം രൂപയും 35 ലക്ഷം രൂപ വിലവരുന്ന ഭൂമി വില്പന നടത്തിച്ച് കിട്ടിയ പണവും വായ്പ എടുത്ത് വാങ്ങിയ കാറും കൈക്കലാക്കിയാണ് ഫലീൽ മുങ്ങിയത്.ഈ കേസിലാണ് ഫലീൽ അറസ്റ്റിലായത് .
ഫലീൽ നാല് വിവാഹം കഴിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഏഴോം അടിപ്പാലം സ്വദേശിയെയാണ് വിവാഹം കഴിച്ചത്.
എളമ്പേരത്ത് പുതിയ വീട് പണിത് അടിപ്പാലം സ്വദേശിയൊടൊപ്പം താമസിച്ച് വരികയാണ് ഫലീൽ.
ഏഴോളം പേരുകളുണ്ട് ഫലീലിന്. ഖലിൽ, ഷംസുദ്ദീൻ എന്നി പേരുകളിലാണ് കാസർക്കോട് ജില്ലയിൽ അറിയപ്പെടുന്നത് .
കാസർക്കോട് ജില്ലയിലെ ചീമേനി, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് , പരിയാരം, ആലക്കോട്, ശ്രീകണ്ഠാപുരം പോലിസ് സ്റ്റേഷൻ പരിധിയിലെ നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
ചീമേനിയിൽ ലോട്ടറി സ്റ്റാൾ നടത്തുന്ന സ്ത്രീയിൽ നിന്നും 12 ലക്ഷം രൂപയും പെരുമ്പടവിലെ ലോട്ടറി വില്പനക്കാരിയിൽ നിന്നും 3 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. ഇരിട്ടിയിൽ തുണിവ്യാപാരം നടത്തുന്ന മുസ്തഫയിൽ നിന്നും 90 ലക്ഷം രൂപ വിലമതിക്കുന്ന 125 പവനും 24 ലക്ഷം രൂപയും,
കണ്ണങ്കൈ പള്ളിയിലെ ഖത്തിബിൽ
നിന്നും ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത 32 ലക്ഷം രൂപ ,പൂവ്വത്തെ വ്യാപാരി ഇബ്രാഹിമിൽ നിന്നും 3 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
പേട്ടയിൽ തനിക്ക് ബിസിനസാണന്നും കണ്ണൂർ കാസർക്കോട് ജില്ലകളിൽ അരി വില്പന നടത്തി വരികയാണെന്നും പാവങ്ങളെ സഹായിക്കാൻ തൻ്റെ നേതൃത്വത്തിൽ സംഘടനയുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തി വരുന്നത്.
പ്രതിയെ പിടികൂടിയ പോലീസ് പാർട്ടിയിൽ ഗ്രേഡ് എസ് ഐ :അഷ്ക്കർ, സീനിയർ സിവിൽ പോലിസ് ഓഫീസർ മഹേഷ്, സിവിൽ പോലിസ്റ്റഫീസർ അനുപ് എന്നിവരും ഉണ്ടായിരുന്നു .
തളിപ്പറമ്പ് പുളിംപറമ്പിലെ മുനീർ, പെരുമ്പടവ് വട്ട്യേരിയിലെ നിഷാദ്, ചുഴലിയിലെ മുനവ്വിർ , കണ്ണൂരിലെ അഷറഫ് എന്നിവരാണ്
ഫലീലിൻ്റ സഹായികളെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട് .
കണ്ണൂർ അസി: പോലിസ് കമ്മീഷണർ പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിലാണ് കണ്ണപുരം പോലിസ് ഇൻസ്പെക്ടർ പി ബാബുമോനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിരവധി കേസ്സുകളിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ഫലീലിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതാണെന്ന് എ സി പി :പ്രദീപൻ കണ്ണിപൊയിലും ,കണ്ണപുരം പോലിസ് ഇൻസ്പക്ടർ പി ബാബുമോനും പറഞ്ഞു .