ആറളം ഫാമിൽ ചരിഞ്ഞ കൊമ്പന്റെ ജഡം
ആറളം ഫാമിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 12ാം ബ്ലോക്കിലെ തവരഞ്ഞാൽ മേഖലയിലാണ് രണ്ടു ദിവസത്തോളം പഴക്കമുള്ള കാട്ടു കൊമ്പന്റെ ജഡം കണ്ടെത്തിയത്. വനപാലകരും പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ് മോർട്ടത്തിനുശേഷം
ജഡം മറവ് ചെയ്യും.
