ഓൺലൈൻ ഷെയർ ട്രേഡിംഗിൽ ഡോക്ടറുടെ 4 കോടി 43 ലക്ഷം തട്ടിയെടുത്തു.
കണ്ണൂർ.ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽവൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച്ഡോക്ടറിൽ നിന്നും 4 കോടി 43 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പ് സംഘത്തിനെതിരെ കണ്ണൂർസൈബർ ക്രൈം സ്റ്റേഷൻ പോലീസ് കേസെടുത്തു. സർവീസിൽ നിന്നും വി ആർ എസ് എടുത്ത്കണ്ണൂരിലെ പ്രമുഖ സ്വകാര്യാശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. സോഷ്യൽ മീഡിയ വഴിപരിചയപ്പെട്ട ശേഷം2025 എപ്രിൽ മാസത്തിനും ജൂൺ മാസത്തിനുമിടയിലാണ് ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും പ്രതികളുടെ വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തത്.പിന്നീട് നിക്ഷേപതുകയോ ലാഭ വിഹിതമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
