October 24, 2025

പയ്യന്നൂരിൽ വീട്ടമ്മയുടെ കഴുത്തിന് കത്തി വെച്ച് ആക്രമിച്ച് കവർച്ച സ്വർണ്ണമാലയും കമ്മലും കവർന്നു

ab7bc425-dedf-4ab3-9ee8-b5182e67e446-1.jpg

പയ്യന്നൂർ.പയ്യന്നൂരിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ കഴുത്തിന്കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആക്രമിച്ച്
രണ്ടേകാൽ പവൻ്റെ മാലയും കമ്മലും ബലമായി ഊരിയെടുത്ത് കവർച്ചക്കാരൻ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10.30 മണിയോടെ പയ്യന്നൂർഅന്നൂർ കൊരവയലിലായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. പെരുമ്പയിൽ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്ന രവീന്ദ്രൻ്റെ ഭാര്യ കുണ്ടത്തിൽ സാവിത്രി (66)യുടെ മൂന്ന്പവനോളം തൂക്കം വരുന്ന ആഭരണങ്ങളാണ് കവർന്നത്. ഇന്നു
രാവിലെ 8.30 മണിയോടെ രവീന്ദ്രൻ വർക്ക്ഷോപ്പിലേക്ക് ജോലിക്ക് പോയതായിരുന്നു. സാവിത്രി തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. പെൺമക്കളായ രണ്ടു പേരും ഭർതൃ വീടുകളിലാണ് താമസം. അടുക്കളയിലെ ജോലിക്കിടെ 10.30 മണിയോടെ വീടിൻ്റെകോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ നീലമഴക്കോട്ടിട്ട കവർച്ചക്കാരൻ വീടിനകത്ത് കയറി വാതിൽ കുറ്റിയിട്ട് വീട്ടമ്മയുടെ
കഴുത്തിന് കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വായിൽ കൈകുത്തി തിരുകി കഴുത്തിലണിഞ്ഞ രണ്ടേകാൽ പവൻ്റെ മാലയും കമ്മലും കൈക്കലാക്കിയ ശേഷം വീടിനകത്ത് തള്ളിയിട്ട് കടന്നു കളയുകയായിരുന്നു. വായിൽ നിന്നും രക്തം വന്ന് അവശയായ സ്ത്രീ നിലവിളിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിയുന്നത്. തുടർന്ന് പയ്യന്നൂർപോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അന്വേഷണ ത്തിൽ കവർച്ചക്കാരൻ കൊണ്ടുവന്ന കത്തി വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger