ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ തളിപ്പറമ്പ് സ്വദേശിനി നിവേദ്യക്ക് ഒന്നാം റാങ്ക്

തളിപ്പറമ്പ് : ബംഗളുരു സിറ്റി യൂണിവേഴ്സിറ്റിയിൽ
ബാച്‌ലർ ഓഫ് വിഷ്വൽ ആർട്സ് (പ്രൊഡക്റ്റ് ഡിസൈൻ) കോഴ്സിൽ തളിപ്പറമ്പ പട്ടുവം അരിയിൽ സ്വദേശിനി നിവേദ്യ സുരന് ഒന്നാം റാങ്ക്.
ബാംഗളൂർ സിറ്റി യൂണിവേഴ്സിറ്റിയിൽ വച്ചു നടന്ന ചടങ്ങിൽ കർണാടക ഗവർണറിൽ നിന്ന് റാങ്ക് സർട്ടിഫിക്കേറ്റ് കരസ്ഥമാക്കിയ
നിവേദ്യ, ബാംഗ്ലൂർ ആചാര്യ ഇൻസ്റിറ്റ്യൂട്ടിലായിരുന്നു പഠിച്ചിരുന്നത്. സ്കൂൾ വിദ്യാഭ്യാസം തളിപ്പറമ്പ് സാൻജോസ് സ്കൂളിൽ ആയിരുന്നു.
ഇപ്പോൾ ചെന്നൈയിൽ UI / UX ഡിസൈൻറായി ജോലി ചെയ്യുന്ന നിവേദ്യ സുരൻ ഒരു മൾട്ടി ടാലെന്റഡ് കൂടിയാണ്. സ്കൂൾ പഠനത്തിനൊപ്പം പെയിന്റിംഗിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി ടിവി ചാനലുകളിൽ അഭിമുഖങ്ങളും നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രഭാവമുള്ള ഇൻഫ്ലുവെൻസറായും തിളങ്ങുന്നു.
പട്ടുവം അരിയിൽ കരയപ്പാത്ത് സുരേന്ദ്രന്റെയും വളക്കൈ ചെറുവാടത്ത് ഇന്ദിരയുടെയും മകളാണ്. നിതിൻ സുരൻ ഏക സഹോദരനാണ്.







