പയ്യന്നൂരിൽ മൂന്ന് കിലോ കഞ്ചാവ് പിടികൂടി

പയ്യന്നൂർ : എക്സൈസ് പരിശോധനയിൽ മൂന്ന് കിലോ കഞ്ചാവ് പിടികൂടി. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ. ഷിജിൽകുമാറും സംഘവും പയ്യന്നൂർ റേഞ്ച് എക്സൈസ് സംഘവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ റെയ്ഡിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ വെച്ചാണ് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 3.130 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ദിനേശൻ കെ അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ ശ്രീനിവാസൻ പി വി, രാജേന്ദ്രൻ കെ കെ, സിവിൽ എക്സൈസ് ഓഫീസർ മാരായ സനേഷ് പി വി , വിനേഷ് ടി വി ,സിവിൽ എക്സൈസ് ഡ്രൈവർ മാരായ അനിൽകുമാർ സി വി , അജിത് പി വി എന്നിവരും ഉണ്ടായിരുന്നു






