LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചയുവാവിന് ജീവപര്യന്തം തടവ്, യുവാവിന്റെ അമ്മയ്ക്കും ശിക്ഷ

img_2736-1.jpg
Spread the love

തളിപ്പറമ്പ് ; പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് പോക് സോ
കേസിൽ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. ജീവപര്യന്തത്തിനു പുറമേ 12 വർഷം തടവും കൂടി പ്രതി ശിക്ഷ അനുഭവിക്കണം. യുവാവിന്റെ അമ്മയായ രണ്ടാം പ്രതിക്ക് ഒരു വർഷം തടവും 1,000 രൂപ പിഴയും കോടതിചുമത്തി. ഒന്നാം പ്രതി ചേപ്പറമ്പ് പയറ്റുംചാൽ നെടിയേങ്ങ ചേമ്പലകുന്നേൽ സി.ജെ. ജിബിൻ (24), മാതാവ് മിനി ജോസ് (49) എന്നിവരെയാണ് തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജ് ആർ. രാജേഷ് ശിക്ഷിച്ചത്.

2022 ജനുവരി 22 ന് ആണ് കേസിനാസ്പദമായ സംഭവം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 17 കാരിയെ യുവാവ് കാറിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. പിറ്റേന്നു രാവിലെ ജിബിന്റെ മാതാവ് മിനി ജോസ്, ജിബിന്റെ പിതാവിന്റെ അമ്മയായ മൂന്നാം പ്രതി മേരി ദേവസ്യ (79), നാലാം പ്രതിയായ ജിബിന്റെ പിതാവ് സി.ഡി. ജോസ് (54) എന്നിവർ ചേർന്ന് പെൺകുട്ടിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. അന്നത്തെ ചെറുപുഴ എസ്.ഐ.എം. പി.ഷാജിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. തുടരന്വേഷണം നടത്തിയ ഡിവൈ.എസ്പി കെ. ഇ. പ്രേമചന്ദ്രനാണ് കുറ്റപത്രം സമർപ്പിച്ചത്.
ഇതിൽ മൂന്ന്, നാല് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പോക്സോ, എസ്‌സി/എസ്ടി വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!