ഒളിവിൽ കഴിയുകയായിരുന് നപോക്സോ കേസിലെ പ്രതി കണ്ണൂരിൽ പിടിയിൽ

കണ്ണൂർ .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ണൂരിൽ വെച്ച് ആലപ്പുഴ പോലീസ് പിടികൂടി.ഏറണാകുളം മുളകുകാട് സ്വദേശി കെ.ഇ.ഫിലിപ്പിനെ (73)യാണ് ടൗൺ പോലീസിൻ്റെ സഹായത്തോടെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം നടത്തിയ പ്രതി സംഭവത്തിന് രക്ഷപ്പെടുകയായിരുന്നു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ ഒളവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ രാത്രി കണ്ണൂർ ടൗണിലെ ജി മാൾ റോഡിൽ വെച്ച് പിടികൂടുകയായിരുന്നു.പ്രതിയുമായി പോലീസ് ആലപ്പുഴയിലേക്ക് പോയി.