ലഹരിമരുന്നുമായി യുവാവ് പിടിയിൽ

കണ്ണൂർ .മാരക ലഹരിമരുന്നായമെത്താ ഫിറ്റമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.അഴീക്കോട് നോർത്തിൽ മൂന്നു നിരത്തിലെ കെ.മനു പ്രസാദിനെ (24) യാണ്
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക്സ്പെഷ്യൽ സ്ക്വാഡ്
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ആർ.പി. അബ്ദുൾ നാസറും സംഘവും പിടികൂടിയത്.
മൂന്ന്നിരത്ത് ചാൽബീച്ച് റോഡിൽ വെച്ചാണ് 200 മില്ലി ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് പിടിയിലായത്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ( ഗ്രേഡ്) സന്തോഷ് ടി ,പ്രിവൻറീവ് ഓഫീസർ( ഗ്രേഡ്) മാരായ വിനോദ് കുമാർ എം സി, ഖാലിദ് ടി, ഉമേഷ് കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപൻ എം വി എന്നിവരും ഉണ്ടായിരുന്നു