ഫ്രഷ്ജൂസില്‍ ചത്ത കൂറ: ഹോട്ടലിന് നഗരസഭ അധികൃതർ നോട്ടീസ് നല്‍കി

പയ്യന്നൂര്‍: എടാട്ടെ വീട്ടിലേക്ക്പയ്യന്നൂരിലെ ഹോട്ടലില്‍ നിന്നും പാര്‍സലായി എത്തിച്ച ഫ്രഷ് ജൂസില്‍ ചത്ത കൂറയെ കണ്ടെത്തിയെന്ന പരാതിയില്‍ പയ്യന്നൂർനഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലിന് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസംഎടാട്ട് സ്വദേശിനിയായ യുവതി പോലീസിലും പയ്യന്നൂര്‍ നഗരസഭ അധികൃതര്‍ക്കും നല്‍കിയ പരാതിക്ക് പിന്നാലെയാണ് നടപടി.
വ്യാഴാഴ്ച വൈകുന്നേരം 6.45 മണിയോടെയാണ് നഗരസഭാ കാര്യാലയത്തിന് സമീപത്തെ ഹോട്ടലിൽ നിന്നും കൊടുത്തു വിട്ട പാർസൽ ഡോർ ഡെലിവറിയിലാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരി വീട്ടിലേക്കു പാര്‍സലായി ഓര്‍ഡര്‍ നല്‍കിയ പീസ് മസാല, ഫ്രഷ് ലൈംജൂസ്, വട ചട്ണി എന്നീ ഭക്ഷണ സാധനങ്ങള്‍ രാത്രി 7.30 മണിയോടെ ഡോര്‍ ഡെലിവറിയായി വീട്ടിലെത്തിച്ചിരുന്നു. രാത്രി7.45 മണിയോടെ കഴിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു കുട്ടിക്ക് നൽകിയ ഫ്രഷ് ലൈംജൂസില്‍ ചത്തകൂറയെ കണ്ടെത്തിയത്. തുടര്‍ന്ന് രാത്രിയിൽ തന്നെ യുവതി പയ്യന്നൂര്‍ പോലീസിലും നഗരസഭാ ആരോഗ്യ വിഭാഗത്തിനും പരാതി നല്‍കുകയായിരുന്നു.
ഈ പരാതിയിലാണ് പയ്യന്നൂര്‍ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുടമക്ക് നോട്ടീസ് നല്‍കിയത്. മലിനീകരണവുമായി ബന്ധപ്പെട്ട് ഈ ഹോട്ടലിനു
മുമ്പ് രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നതായും നഗരസഭ ആരോഗ്യവിഭാഗം പറയുന്നു.