July 12, 2025

ഹോണറാറി ഡോക്ടറേറ്റ്ലഭിച്ചു

img_2404-1.jpg

ഇരിക്കൂർ :കുന്നത്ത് ഹബീബുള്ള മാസ്റ്റർക്കു പ്രൊഫഷണൽ സോഷ്യൽ വർക്കിൽ, GHRT/ജമാഅത് കൌൺസിൽ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഹോണറാറി ഡോക്ടറേറ്റ് ലഭിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും ഹിസ്റ്ററി, ഉറുദു വിഷയങ്ങളിൽ ബിരുദം നേടിയ ഇദ്ദേഹം മലപ്പട്ടം R. G. M. A. U. P. സ്കൂൾ അധ്യാപകനാണ്. KUTA ഇരിക്കൂർ ഉപ ജില്ലാ പ്രസിഡന്റ്‌, KATA കണ്ണൂർ റവന്യൂ ജില്ലാ ജനറൽ സെക്രട്ടറി, ജമാഅത് കൌൺസിൽ സംസ്ഥാന സെക്രട്ടറി, GHRT. ഇന്റർ നാഷണൽ മെമ്പർ, AITC ജില്ലാ കമ്മിറ്റി അംഗം എന്നീ പദവികൾ വഹിക്കുന്നു. ഭാര്യ റംല (SVAUPS. അധ്യാപിക മക്കൾ മുഹമ്മദ്‌ റഹീസ്, ഫാത്തിമത് റഹ്‌മ…..ഗ്ലോബൽ ഹ്യൂമൻ റൈറ്റ് ട്രസ്റ്റ്‌ തിരുവനന്തപുരം KTDC. യിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന ന്യൂന പക്ഷ കമ്മീഷൻ ചെയർമാൻ Adv. A. A. റഷീദ്, GHRT നാഷണൽ ചെയർമാൻ Dr. H. R. റഹ്‌മാൻ, സംസ്ഥാന പ്രസിഡന്റ്‌ Dr. അഷ്‌റഫ്‌ ബാല രാമ പുരം തുടങ്ങി സാമൂഹ്യ -രാഷ്ട്രീയ, മത, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger