2025-ലെ അയ്യങ്കാളി പുരസ്കാരം ഗായകൻ പ്രത്യുഷ് നിള്ളങ്ങലിന് സമ്മാനിച്ചു

കണ്ണൂർ.ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2025- ലെ അയ്യൻകാളി പുരസ്ക്കാരം പ്രശസ്ത ഗായകനായ പ്രത്യുഷ് നിള്ളങ്ങലിന് സമ്മാനിച്ചു.കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ
റിട്ട.ജില്ല ജഡ്ജ് കൃഷ്ണൻ കുട്ടി പുരസ്കാരംനൽകി ആദരിച്ചു.
തലശേരിനിള്ളങ്ങൽ സ്വദേശിയായ പ്രത്യുഷ് പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പ്രശസ്ത മ്യൂസിക് ബാന്റ് ആയ ആൽമരംട്രൂപ്പിലെ പ്രധാന ഗായകനായ പ്രത്യുഷ് ചേതാവൂർ സ്കൂളിലെ സംഗീത അധ്യാപകനാണ്. സംഗീത രംഗത്തെ മികവിന് ബിഹൈൻഡ് ദി കർട്ടൻ സംഗീത പ്രതിഭ പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.
റിട്ട. അധ്യാപകനായ സുരേഷ് ബാബുവിന്റെയും പ്രേമിയുടെയും മകനാണ്.