അഗ്നിശമന സേനാസ്റ്റേഷനിൽ വായനാവാരാചരണം

പയ്യന്നൂർ :ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷനിൽ വായന വാരാചരണത്തിന് തുടക്കമായി. വായനാ ദിനത്തിൻ്റെ ഭാഗമായി പി. എൻ പണിക്കർ അനുസ്മരണവും ‘വായനയുടെ അകവും പുറവും’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണവും സംഘടിപ്പിച്ചു. പയ്യന്നൂർ ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ സ്റ്റാഫ് റിക്രിയേഷൻ ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് വാരാചരണത്തിന് തുടക്കമായത്. സ്റ്റേഷൻ ഓഫീസർ സി പി രാജേഷ് ഉദ്ഘാടനം ചെയ്തു. വെല്ലൂർ വിഐടിയിലെ റിസർച്ച് സ്കോളർ അപർണ്ണ മുരളീകൃഷ്ണൻ വായനാ വാരാചരണത്തിൻ്റെ ഭാഗമായി
പി എൻ പണിക്കർ അനുസമരണവും പ്രഭാഷണവും നടത്തി. സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ മുരളി എൻ അധ്യക്ഷത വഹിച്ചു . ജീവനക്കാരായ സത്യൻ പി, സുമേഷ് പി വി , വിജയൻ പി, ശ്രീനിവാസൻ പി , കലേഷ് വിജയൻ എന്നിവർ സംസാരിച്ചു. ലൈബ്രറി വിപുലീകരണം ഉൾപ്പെടെ വായനയെ പ്രോൽസാഹിപ്പിക്കുന്ന വിവിധ പരിപാടികൾ തുടർദിവസങ്ങളിൽ നിലയത്തിൽ സംഘടിപ്പിക്കും.ചടങ്ങിൽ ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ് അംഗങ്ങളും സംബന്ധിച്ചു.