പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ജൂലായ് 12, 13 തീയതികളിൽ കാഞ്ഞങ്ങാട്

പിലാത്തറ: ജൂലായ് 12,13 തീയ്യതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന കേരള പൂരക്കളി കലാ അക്കാദമിയുടെ 9-ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി നടക്കുന്ന മാതമംഗലം മേഖലാ സമ്മേളനം ഞായറാഴ്ച കടന്നപ്പള്ളി കുറ്റ്യാട്ട് പുലിയൂര് കാളിക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.സമ്മേളനം രാവിലെ10 ന്
ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം എം അജയൻ അധ്യക്ഷ്യത വഹിക്കും.
ഉച്ചക്ക് 12ന് ആദര സമ്മേളനം മറത്തുകളി രംഗത്തെ ആചാര്യന്മാരിൽ പ്രമുഖനായ കാഞ്ഞങ്ങാട് പി.ദാമോദരൻ പണിക്കർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മാതമംഗലം മേഖലയിലെ പൂരക്കളി യൂനിറ്റുകളിലെ 15-ഓളം പൂരക്കളി കലാകാരന്മാരെയും ‘മറുത്ത് കളിയും പ്രകടനവും എന്ന വിഷയത്തിൽ ഡോക്‌ടറേറ്റ് നേടിയ ഡോ. രാജേഷ് കടന്നപ്പള്ളിയെയും അനുമോദിക്കും. കേരള പൂരക്കളി അക്കാദമി മെമ്പർ ഡോ.വിപിൻ പണിക്കർ, സംഘടനയുടെ സംസ്ഥാന വൈസ് ചെയർമാൻ എൻ കൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റി മെമ്പർ മണിയറ ചന്ദ്രൻ എന്നിവർ സംസാരിക്കും.
ഉച്ചക്ക് രണ്ടിന് കേരളത്തിലെ പൂരക്കളി രംഗത്തെ അതുല്യ പ്രതിഭകളായ പി.ദാമേദരൻ പണിക്കർകാഞ്ഞങ്ങാട്, പാണപ്പുഴ പത്മനാഭൻ പണിക്കർ, മടിക്കൈ ഗോപാലകൃഷ്‌ണൻ പണിക്കർ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന മറത്തുകളി പ്രകരണങ്ങൾ നടക്കും.
വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ടി.മനോഹരൻ, സംസ്ഥാന വൈസ് ചെയർമാൻ എൻ. കൃഷ്‌ണൻ, കെ.ഇ വിനോദ് സംസ്ഥാന കമ്മിററി മെമ്പർ,എം.അജയൻ,എം.എം. പ്രദീപൻ,കെ. രജീഷ് എന്നിവർ പങ്കെടുത്തു.