പയ്യന്നൂർബൈപാസ് റോഡിൽ തെങ്ങിൻതൈയും വാഴയും നട്ടു പ്രതിഷേധം

പയ്യന്നൂർ: നഗരസഭയുടെ കെടുകാര്യസ്ഥതയിലും അഴിമതിയും മൂലം പൊട്ടകുളത്തിന് സമാനമായ പയ്യന്നൂർ ബൈപാസ് റോഡിൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (ഐ എൻ ടി യു സി ) പയ്യന്നുർ ഡിവിഷൻ തെങ്ങിൻതൈയുംവാഴയും നട്ടു പ്രതിഷേധിച്ചു. വർഷങ്ങളായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന ബൈപാസ് റോഡിൽ രണ്ടാഴ്ചമുൻപ് ജില്ലിയും സിമെൻ്റും കൊണ്ട് റോഡിലെ കുഴി ഇരുട്ട് കൊണ്ട് ഓട്ട അടക്കുക എന്നപോലെ കുഴിടക്കാൻ ശ്രമിച്ചിരുന്നു അന്നും യൂണിയൻ ശക്തമായി പ്രതിഷേധിച്ചിരുന്നു. കനത്തമഴയിൽ റോഡ് പൊട്ടകുളത്തിന് സമാനമായ രീതിയിൽ വൻ കുഴികൾ രൂപപെട്ടു ഇതിനു പിന്നിൽ വൻ അഴിമതി യാണുനടക്കുന്നത് ഒരു ബൈപാസ് പോലും നന്നാക്കാനാകാത്ത പൊതുമരാമത്തു സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അടക്കം ഭരണക്കാർ രാജിവെക്കാൻ തയാറാകണമെന്ന് പ്രതിഷേധയോഗത്തിൽ യൂണിയൻ ആവശ്യപ്പെട്ടു. കെ. വി പ്രമോദ് സ്വാഗതവും പി. രാമകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു കെ. വി മോഹനൻ, പി. കെ. സുരേഷ്, ടി. ഭാസ്കരൻ, ടി. വി ഗംഗാധരൻ, എ. കെ. രമേശൻ എന്നിവർ പ്രസംഗിച്ചു എം. ശശിധരൻ നന്ദിയും പറഞ്ഞു