സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ബാഗുകൾ വിതരണം ചെയ്ത് ‘ഓക്സി കെയർ’

പെരുമ്പടവ്: സാമൂഹ്യ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ‘ഓക്സി കെയറി’ന്റെ ആഭിമുഖ്യത്തിൽ പെരുമ്പടവ് വെള്ളക്കാട് എൽ.പി സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് സൗജന്യ ബാഗ് വിതരണം നടത്തി. ഓക്സി ജനറൽ മാനേജർ സജീർ കെ.പി പ്രധാനാധ്യാപികയായ ഷേർളി തോമസിന് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഇബ്രാഹിം മാസ്റ്റർ എരുവാട്ടി, നളിനി എൻ.കെ (സീനിയർ അസിസ്റ്റൻ്റ്), അൻസാർ സി.പി.യു (ഓക്സി ട്രേഡ് മാനേജർ) എന്നിവർ പങ്കെടുത്തു.