സ്കൂൾ പ്രവേശനോത്സവം

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രവേശനോത്സവം “വരവേൽപ്പ്” നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.പി.ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
അധ്യാപകരും പിടിഎ അംഗങ്ങളും നവാഗതരെ സ്വീകരിച്ചു.
‘സുരക്ഷിതമായ രക്ഷാകർതൃത്വം’ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് നടത്തി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.ടി.എൽ.ശ്യാം ലാൽ,സൗഹൃദ കോ-ഓർഡിനേറ്റർ കെ.മഞ്ജുള,കരിയർ ഗൈഡ് വി. രാധാകൃഷ്ണൻ,ബാബു തോമസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പ്രിൻസിപ്പൽ
ടി.എം.രാജേന്ദ്രൻ, ഹെഡ്മിസ്ട്രസ്
എം.വി.ഗീത,ബീന ഓടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.