കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം

കണ്ണൂര്‍‣ കണ്ണൂര്‍ നഗരത്തില്‍ ഭീതി പടര്‍ത്തി വീണ്ടും തെരുവ് നായ ആക്രമണം. പതിനൊന്ന് പേര്‍ക്ക് കടിയേറ്റു.
പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് തെരുവ് നായ ആളുകളെ ആക്രമിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു നായയുടെ പരാക്രമം.
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ കണ്ണൂർ പുതിയ ബസ് സ്റ്റാന്റ്, എസ് ബി ഐ പരിസരം, പ്രഭാത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി പേരെയാണ് തെരുവ് നായ കടിച്ചു പറിച്ചത്. നഗരത്തിൽ 56 പേർക്ക് കടിയേറ്റിരുന്നു.