July 12, 2025

അക്രമകാരികളായ നായകളെ കൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണം -മേയർ

febed57e-408c-4cca-b111-6a4ff018068d-2-1.jpg

കണ്ണൂർ : പുതിയ ബസ്റ്റാൻ്റ് പരിസരത്ത് വെച്ച് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ മേയറും സംഘവും സന്ദർശിച്ചു. ജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത സർക്കാരിൻ്റെ നയമാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കുന്നതെന്നുംഅക്രമകാരികളായ നായകളെ കൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണമെന്നും മേയർ പറഞ്ഞു. കോർപ്പറേഷന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എബിസി പദ്ധതിക്കായി തുക കൈമാറുകയും ആയത് പ്രകാരം വന്ധ്യംകരണവും വാക്സിനേഷൻ പ്രവർത്തികളും തുടർന്ന് വരികയും ചെയ്യുന്നുണ്ട് ആക്രമകാരിയായ നായയെ പിടി കൂടി നിരീക്ഷണത്തിൽ വെക്കുന്നതിനുള്ള സജ്ജീകരണവും കോർപ്പറേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. കൃഷി നാശം വരുത്തുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള അനുമതി നൽകിയവർ ഇങ്ങനെയുള്ള ആക്രമകാരികളായ നായകളെ കൊല്ലുന്നതിന് അനുമതി നൽകുന്നതിന് നടപടി വേണം.ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ കൗൺസിലർമാരായ കെ.പി അബ്ദുൽ റസാഖ്, പി.വി ജയസൂര്യൻ, കെ.പി. സാബിറ ,എന്നിവർ മേയർക്കൊപ്പം ഉണ്ടായിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger