സി പി ഐ കണ്ണൂർ ജില്ലാ സമ്മേളനം:ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍-സെമിനാര്‍ ജൂൺ19ന്

കണ്ണൂർ :ലോകത്ത് തന്നെ ഏറ്റവും വിപുലമായ ഭരണഘടനകളിലൊന്നാണ് ഇന്ത്യന്‍ ഭരണഘടന.
നിയമപണ്ഡിതനായ ഡോ ബി ആർ അംബേദ്കർ
ഇന്ത്യൻ ഭരണഘടന എന്ന ദൗത്യം പൂർത്തിയാക്കാനെടുത്തത് രണ്ടു വർഷവും പതിനൊന്നുമാസവും പതിനെട്ട് ദിവസവുമാണ്. വിവിധ രാജ്യങ്ങളുടെ ഭരണഘടനയില്‍നിന്ന് മികച്ചവ തെരഞ്ഞെടുത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. 1950 ജനുവരി 26 ന് ഭരണഘടന പ്രാബല്യത്തിൽ വരികയും ചെയ്തു. നിലവിൽ 75 വർഷം പിന്നിടുന്ന ഇന്ത്യൻ ഭരണഘടന കടുത്ത ഭീഷണി നേരിടുകയാണെന്ന കാര്യത്തിൽ തർക്കമില്ല .ഭരണഘടന തന്നെ അട്ടിമറിക്കാൻ ഹിന്ദുത്വവാദികൾ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നു.
ബിജെപി അധികാരത്തിൽ വന്നതു മുതൽ ഭരണഘടനയ്ക്കെതിരെ നീക്കം ആരംഭിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 400 സീറ്റ് ലഭിച്ചാൽ ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന് കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബിജെപി നേതാക്കൾ പരസ്യമായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. പക്ഷെ അതെല്ലാം ജനങ്ങൾ തള്ളി കളയുകയാണുണ്ടായത്. ഒരു ജനാധിപത്യ രാജ്യത്തിൽ നിന്നും തീവ്രദേശീയത പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ നീക്കങ്ങൾക്ക് നമ്മൾ ഇന്ന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി മാത്രം നടപ്പിലാക്കുന്ന ഭേദഗതികൾ ആണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി. ഭരണഘടന ശക്തിപ്പടുത്താൻ നിരവധി തവണ ഭേദഗതികൾ കൊണ്ടു വന്നിട്ടുണ്ടെങ്കിലും ഭരണഘടനയുടെ അന്തസത്ത തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് ബി ജെ പി സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്.ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിന് പൗരൻ എന്ന നിലയിൽ, ആവശ്യമായ ദിശാബോധം നൽകുന്ന ആധികാരിക മാർഗരേഖയാണ് ഭരണഘടന.ഭരണഘടന സംരക്ഷണത്തിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം എന്നിവ സംരക്ഷിക്കാനുളള ശക്തമായ പ്രവർത്തനങ്ങൾ ഉയർന്നു വരണം. ഈ സാഹചര്യത്തിൽ ജൂലൈ 4, 5, 6 തിയ്യതികളിലായി കണ്ണൂരിൽ നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ത്യൻ ഭരണഘടനയുടെ 75 വർഷങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുകയാണ്.
ജൂൺ 19ന് വൈകുന്നേരം 3.30ന് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ റിട്ട. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഉദ്ഘാടനം ചെയ്യും. സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. പി സന്തോഷ് കുമാര്‍ എം പി, സി പി എം സംസ്ഥാന കമ്മിറ്റിയംഗം ഡോ വി ശിവദാസന്‍ എം പി ,സി.പി ഐ. ജില്ല സെക്രട്ടറി – സി.പി. സന്തോഷ് കുമാർഎന്നിവര്‍ പങ്കെടുക്കും.