വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ച രണ്ടു പേർക്കെതിരെ കേസ്

എടക്കാട്: വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ച സ്ഥാപന ഉടമക്കും ജീവനക്കാരിക്കു മെതിരെ പരാതിയിൽ വിശ്വാസ വഞ്ചനക്ക് എടക്കാട്പോലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് സ്വദേശി പി.പി. ഷിനിലിൻ്റെ (38) പരാതിയിലാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റിന് സമീപം ജി- മാർസ് ഹിയറിംഗ് സൊലൂഷൻ സ്ഥാപനം നടത്തുന്നതാമരശേരി പുത്തൂർ സ്വദേശി വടക്കേ കാപ്പുംങ്ങര വീട്ടിൽ മുഹമ്മദ് റയീസ്, ജി-മാർ സ് സൊലൂഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജിനാന എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. നോർവെയിലേക്ക് വേർഹൗസ് അസി. തസ്തികയിൽ 6 ലക്ഷം രൂപ നൽകിയാൽ ജോലി ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് പ്രതികൾ 20 24 ഏപ്രിൽ 25ന് പരാതിക്കാരനിൽ നിന്നും അഡ്വാൻസായി മൂന്ന് ലക്ഷം രൂപ കൈപറ്റുകയും ശേഷം വാഗ്ദാനം നൽകിയ ജോലിയോ കൈവശപ്പെടുത്തിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.