കോൽക്കളികോലെടുക്കൽ ചടങ്ങ് നടന്നു.

പയ്യന്നൂർ:അന്നൂർ കേളപ്പൻ സർവീസ് സെൻ്ററിനു കീഴിൽ പരിശീലനം നേടുന്ന മുതിർന്നവരുടെ കോൽക്കളി ബാച്ചിൻ്റെ കോലെടുക്കൽ ചടങ്ങ് നടന്നു. ഗവ. കോളേജ് പെരിങ്ങോം അസോസിയേറ്റ് പ്രൊഫസർ ഡോ.സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പരിശീലകനും യോദ്ധാ കളരി ഡയരക്ടറുമായ ഡോ:എ.കെ. വേണുഗോപാലൻ ഏറ്റുവാങ്ങി. സെൻ്റർ സെക്രട്ടറി എ.കെ.പി. നാരായണൻ അധ്യക്ഷത വഹിച്ചു. സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് കെ.രാമചന്ദ്രൻ, കെ.പി. മനോജ് എന്നിവർ ആശംസകൾ നേർന്നു. യു. രാജേഷ് സ്വാഗതവും പി.കെ.രവി കൃഷ്ണൻ നന്ദിയും പറഞ്ഞു.






