വിജയികളായവിദ്യാർത്ഥികളെ ഐ.എൻ.ടി.യു.സി അനുമോദിച്ചു

പയ്യന്നൂർ:ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ്റെ ( ഐ.എൻ.ടി.സി) നേതൃത്വത്തിൽ അംഗങ്ങളുടെ എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ മക്കളെ അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ പയ്യന്നൂർ കോളേജ് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും എൻ എസ് എസ് ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. മഞ്ജു. ആർ.നാഥ് ഉൽഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ.പി. നാരായണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ് എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ ഡിവിഷൻ വൈസ് പ്രസിഡണ്ട് എം.ശശിധരൻ സ്വാഗതവും സെക്രട്ടറികെ. വി.പ്രമോദ്കുമാർ നന്ദിയും പറഞ്ഞു.






