July 9, 2025

വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു 

img_1720-1.jpg

ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ കാലങ്കി ടൂറിസം മേഖലയിൽ പുതുതായി നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം അഡ്വ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 
ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 29 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കിയത്. കർണാടക വനത്തോട് ചേർന്ന് കിടക്കുന്ന കാലാങ്കി ടൂറിസം മേഖലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് സൗകര്യമെന്ന നിലയിലാണ് പ്രീമിയം നിലവാരത്തിലുള്ള വിശ്രമ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ടോയിലറ്റ് സംവിധാനങ്ങൾ, വിശ്രമ മുറി, ഫീഡിങ് ഏരിയ, കഫറ്റീരിയ, ചാരു ബെഞ്ചുകൾ, ഊഞ്ഞാൽ തുടങ്ങിയ സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി അധ്യക്ഷനായി. നവ കേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ മുഖ്യാതിഥിയായി. അസിസ്റ്റന്റ് എഞ്ചിനീയർ നീതു ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപാത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഒ.വി ഷാജു, അഷ്റഫ് പാലശ്ശേരി, ഇന്ദിര പുരുഷോത്തമൻ, വാർഡ് അംഗം ജോളി ഫിലിപ്പോസ്, സെക്രട്ടറി ഇൻചാർജ് എസ് പി മനോജൻ എന്നിവർ സംസാരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger