വ്യാപാര സ്ഥാപനത്തിൽ കവർച്ച മൊബൈൽഫോണുകളും കേബിളും കവർന്ന പ്രതി അറസ്റ്റിൽ

കണ്ണൂർ. വ്യാപാര സ്ഥാപനത്തിൻ്റെ എമർജൻസി എക്സിറ്റ് വഴി അകത്ത് കയറി മൊബൈൽ ഫോണുകളും വയറിംഗ് കേബിളുകളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കൊയ്യം വളക്കൈയിലെ പുട്ടുവേലിൽ ഹൗസിൽ സുനിൽ ജോസഫ് എന്ന സോനു (28) വിനെയാണ് ടൗൺ എസ്.ഐ.കെ.അനുരൂപ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
പഴയ ബസ് സ്റ്റാൻ്റിലെ സഫിയ ബിൽഡിംഗ് മാർട്ടിലാണ് കവർച്ച നടന്നത്.ഈ മാസം ഒന്നാം തീയതി ഞായറാഴ്ച പുലർച്ചെയാണ് കവർച്ച. അകത്ത് കടന്ന മോഷ്ടാവ് 12,000 രൂപ വിലവരുന്ന രണ്ട് ഫോണുകളും 4000 രൂപ വീതം വരുന്ന മൂന്ന് ബോക്സ് വയറിംഗ് കേബിളുകളും കവർന്നു. ഷോപ്പ് ഉടമ തളാപ്പ് ജുമാ മസ്ജിദിന് സമീപത്തെ ഒ.പി. സൈയ്ഫുഷാഫിയുടെ പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണത്തിനിടെ സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ തെരച്ചലിലാണ് പ്രതി പിടിയിലായത്.