സ്‌കൂട്ടർ യാത്രികനെഇടിച്ചിട്ട കാർ നിർത്താതെ പോയി

പയ്യന്നൂര്‍: സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ. പരാതിയിൽ കാർ ഡ്രൈവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.
ചന്തേര ഉദിനൂര്‍ പരത്തിച്ചാലിലെ എം.സി.ഷബീറി(42)ന്റെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.അപകടം വരുത്തിയ കാർ കണ്ടെത്താൻ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ബുധനാഴ്ച രാത്രി 9.10 മണിയോടെ കരിവെള്ളൂര്‍ പാലത്തര പാലത്തിന് സമീപത്താണ് അപകടം. കരിവെള്ളൂരില്‍നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പരാതിക്കാരന്‍ ഓടിച്ചുവരികയായിരുന്ന കെ എൽ.60.എം.3512 നമ്പർ സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍നിന്നും അമിതവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടറുള്‍പ്പെടെ റോഡിലേക്ക് തെറിച്ചുവീണ പരാതിക്കാരനെ ആശുപത്രിയിലെത്തിക്കുകയോ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയോ ചെയ്യാതെ കാര്‍ ഡ്രൈവർ നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരാതിക്കാരനില്‍നിന്നും മൊഴിയെടുത്ത പോലീസ് അപകടമുണ്ടാക്കിയ കാർ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.