July 13, 2025

എ പി ജയശീലൻ ചരമദിനം ആചരിച്ചു

img_0867-1.jpg

മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും, കോൺഗ്രസ് നേതാവുമായിരുന്ന ഏ. പി ജയശീലന്റെ പതിനഞ്ചാമത് ചരമ വാർഷിക ദിനത്തിൽ കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പുഷ്പാർച്ചനയ്ക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് നേതൃത്വം നൽകി. നേതാക്കളായ അഡ്വ. ടി. ഒ. മോഹനൻ, ലീലാകൃഷ്ണൻ, സുരേഷ് ബാബു എ ളയാവൂർ, മനോജ് കൂവേരി, ടി ജയകൃഷ്ണൻ, സി വി സന്തോഷ്, പി അശോകൻ, ആർ ഗംഗാധരൻ ,എ പി പ്രഭാകരൻ,എ ടി നിഷാത്ത്, മുണ്ടേരി ഗംഗാധരൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കായക്കൽ രാഹുൽ, പി അനൂപ്, ഉഷ കുമാരി തുടങ്ങിയവർ സംബന്ധിച്ചു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger