“ഗുണ്ടകളുടെ ലൈബ്രറി “നോവൽ ചർച്ച സംഘടിപ്പിച്ചു

പയ്യന്നൂർ : നോവലിൻ്റെ പ്രമേയ സങ്കൽപ്പത്തെയും ആഖ്യാനപരിചരണത്തെയും ഉടച്ചു വാർത്ത പ്രശസ്ത എഴുത്തുകാരൻ പ്രകാശൻ കരിവെള്ളൂരിൻ്റെ നോവൽ “ഗുണ്ടകളുടെ ലൈബ്രറി”യെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു .കരിവെള്ളൂർ മതിരക്കോട് കരുണാകരൻ സ്മാരക വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏ. പ്രേമചന്ദ്രൻ വിഷയം അവതരിപ്പിച്ചു.
പ്രകടനപ്രഹസനങ്ങൾക്കുള്ളിൽ പരിക്ഷീണമാകുന്ന കേരളീയസാംസ്കാരികതയെ വർത്തമാനകാല ലൈബ്രറി പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആക്ഷേപഹാസ്യ ശൈലിയിൽ വിചാരണ ചെയ്യുകയാണ് നോവൽ . ഇ. എം പ്രദീപ് കുമാർ , മധുസൂദനൻ , മുരളീധരൻ , ഗോപാലകൃഷ്ണൻ , ജ്യോതി , ദേവരാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. രചനയ്ക്ക് പ്രചോദനമായ സാഹചര്യങ്ങൾ നോവലിസ്റ്റ് പ്രകാശൻ കരിവെള്ളൂർ വിശദീകരിച്ചു .