LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

മാല കവര്‍ന്ന മോഷ്ടാവ് പിടിയിൽ

img_0295-1.jpg
Spread the love

തളിപ്പറമ്പ്: വരഡൂലിലെ ടു.സുലോചനയുടെ മാല കവര്‍ന്ന മോഷ്ടാവ് പിടിയിലായി. 

സുള്ള്യ സ്വദേശി അബ്ദുള്‍റഹീമിനെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. 

ഇയാളുടെ കൂട്ടുപ്രതിക്കായി അന്വേഷണം നടത്തിവരികയാണ്. 

മെയ്-22 ന് രാവിലെ 9.30 നാണ് സംഭവം നടന്നത്. 

കടയില്‍ പോയിവരികയായിരുന്ന സുലോചനയുടെ ഒന്നേകാല്‍ പവന്‍ താലിമാലയാണ് റഹീമും കൂട്ടാളിയും തട്ടിയെടുത്തത്. 

വരഡൂല്‍ ക്ഷേത്രത്തിന് സമീപത്തെ പടിക്കലെ വളപ്പില്‍ വീട്ടില്‍ പി.വി.കണ്ണന്റെ ഭാര്യ ടി.സുലോചനയുടെ(64) മാലയാണ് പിടിച്ചുപറിച്ചത്. 

സി.സി.ടിവി ദൃശ്യങ്ങളുമായി സൈബര്‍സെല്ലിന്റെ സഹായത്തോടെ
പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. 

മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച ബൈക്കുകളിലാണ് റഹീമും സംഘവും കേരളത്തിലെത്തി മാലപൊട്ടിക്കല്‍ നടത്തിയിരുന്നത്. 

നിരവധി കേസുകളിലെ പ്രതിയാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!