കണ്ണൂരിനോട് പ്രത്യേക മമത പുലര്‍ത്തിയ നേതാവ്: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് എപ്പോഴും മമതയും വാത്സല്യവും പുലര്‍ത്തിയ നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പോരാട്ടചരിത്രത്തില്‍ അവിസ്മരണീയ ഏടായ പയ്യാവൂര്‍ സമരകാലത്ത് കെപിസിസി പ്രസിഡന്റെന്ന നിലയില്‍ തെന്നല ബാലകൃഷ്ണപിള്ളയുടെ പൂര്‍ണപിന്തുണ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു ലഭിച്ചിരുന്നു. കണ്ണൂരില്‍ രാഷ്ട്രീയ എതിരാളികളുടെ കായികമായ ആക്രമണങ്ങളെ അതിജീവിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹം ചേര്‍ത്തു പിടിച്ചു. തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. കുടുംബത്തിന്റേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ദുഖത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പങ്കു ചേരുന്നതായി അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.






