July 13, 2025

ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമായിനാല് യുവാക്കൾ പിടിയിൽ

img_0295-1.jpg

പഴയങ്ങാടി : ടൗണിന് സമീപം വൻ മയക്കുമരുന്നുവേട്ട
കാറിൽ കടത്തുകയായിരുന്ന ഹൈബ്രിഡ് കഞ്ചാവും മാരക ലഹരി മരുന്നായ എംഡിഎംഎയുമായി നാലു യുവാക്കൾ പിടിയിൽ. മാടായി വാടിക്കൽ സ്വദേശികളായ മുഹമ്മദ് സവാദ്, മുഹമ്മദ് നസീബ് ഷാഹിർ, മുഹമ്മദ്ഷമീം എന്നിവരെയാണ് പഴയങ്ങാടി എസ്. ഐ. കെ. സുഹൈലിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ. ഷാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിറാജ്, ചന്ദ്രകുമാർ, ഷിജു,ജയേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇന്ന് രാവിലെ 11.30 മണിയോടെ പഴയങ്ങാടി റെയിൽവെ അണ്ടർ ബ്രിഡ്ജിന് സമീപം വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 15 ഗ്രാമിലധികം ഹൈബ്രിഡ് കഞ്ചാവും 25 ഗ്രാമോളം മാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാക്കൾ പിടിയിലായത്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് നൽകിയ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധയിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി മരുന്നു മായി യുവാക്കൾ പോലീസ് പിടിയിലായത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger