അക്രമം 139 എസ് എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ .സർവ്വകലാശാല വി.സി. പുതുതായി ഇറക്കിയ സർക്കുലറിനെതിരെ പ്രതിഷേധ മാർച്ച് നടത്തുകയും പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും യൂണിവേഴ്സിറ്റിയിലെ ഗ്ലാസ് വാതിൽ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ 139 ഓളം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.എസ്.എഫ്.ഐ.പ്രവർത്തകരായ ശരത്, ജോയൽ, അഖിൽ മൊറാഴ ,വൈഷ്ണവ് ബാലൻ, ആഷിഷ് പയ്യന്നൂർ, സനന്ദ്, സൂര്യ, അഭിൻ, അഞ്ജലി, എന്നിവർക്കും കണ്ടാലറിയാവുന്ന 130 പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.വ്യാഴാഴ്ച ഉച്ചക്ക് 1.15 മണിയോടെ താവക്കര റോഡിലാണ് സംഭവം. മാർഗ്ഗതടസ്സം സൃഷ്ടിക്കുകയും യുണിവേഴ്സിറ്റിയിലെ ഗ്ലാസ് വാതിൽ തകർത്ത് 25,000 രൂപയുടെ നഷ്ടവും വരുത്തുകയും ചെയ്ത സംഭവത്തിലാണ് കേസ്.