പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിനെതിരെ പോക്സോ കേസ്

പഴയങ്ങാടി.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ 16 കാരിയുടെ പരാതിയിലാണ് കേസ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പെൺകുട്ടികഴിഞ്ഞ ദിവസം ആശുപത്രിയിൽ ബന്ധുക്കൾക്കൊപ്പം പോയപ്പോൾ ഡോക്ടറുടെ പരിശോധനയിലാണ് ഗർഭിണിയാണെന്ന് മനസ്സിലായത്.തുടർന്ന് ആശുപത്രി അധികൃതർ പഴയങ്ങാടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ബന്ധുവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.