ചെറുകുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ചു

കണ്ണപുരം:
ചെറുകുന്ന് പുന്ന ച്ചേരിയിൽ പാർസൽ ലോറിയും
കാറും കൂട്ടിയിടിച്ചു .അപകടത്തിൽ കാർയാത്രികന് പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്.
കണ്ണൂർ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പാർസൽ ലോറിയും പഴയങ്ങാടിയിൽ നിന്ന് കണ്ണൂർ ഭാഗത്തേ
ക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം തകർന്ന നിലയിലാണ്. കഴിഞ്ഞ ദിവസവും ഇതിന് സമീപത്തായി കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തിൽ ചെറുകുന്ന് കവിണിശേരി സ്വദേശി രജീഷ് മരണപ്പെട്ടിരുന്നു. ഡ്രൈവർമാരുടെ അശ്രദ്ധയും അമിത
വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണപുരം പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.