പാണക്കാട് നൗഫൽ തങ്ങൾക്ക് ചെറുകുന്നിൻ്റെ ആദരവ്

കണ്ണൂർ:
കണ്ണൂർ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ്ൻ്റെ ചെറുകുന്നിലെ ആസ്ഥാന കേന്ദ്രത്തിലെത്തിയ പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾക്ക് ചെറുകുന്നിൻ്റെ ആദരം നൽകി.
ചെറുകുന്ന് മഹല്ല് മുൻ പ്രസിഡൻ്റും
ട്രസ്റ്റ് വർക്കിംഗ് പ്രസിഡൻ്റുമായ ഏ.സി. മഹമൂദ് സാഹിബ് തങ്ങളെ ശാൽ അണിയിച്ചു ആദരിച്ചു.
ടച്ച് ഓഫ് മേഴ്സിയുടെ “പെരുന്നാൾ ഗിഫ്റ്റ് “
ടച്ച് ഓഫ് മേഴ്സി സഹകാരി എസ്.വി. ഉമർ സാഹിബിന് നൽകി തങ്ങൾ ഉൽഘാടനം ചെയ്തു.
മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന് അധ്യക്ഷനായി.
ചാരിറ്റി ചീഫ് അഡ്വൈസർ പി.വി. അബ്ദുൽ അലി ഹാജി
മുഖ്യാതിഥിയായി.
കെ.വി. അബൂബക്കർ, പി.കെ. മുഹമ്മദ് റഈസ്, എസ്.വി. സൈനുൽ ആബിദ്
പ്രസംഗിച്ചു.
വർക്കിംഗ് സെക്രട്ടറി പി.സി.പി.കുഞ്ഞഹമ്മദ് സ്വാഗതവും സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.